EMPLOYEE’S CORNER

A Place Where KSBC Employees Can Share Their Important Events..

INDEPENCE DAY 2025 CELEBERATED  AT HEAD OFFICE . FLAG HOISTED BY Hon. CMD




SAMEEKSHA TRAINING PROGRAMME
ബീവറേജസ് കോർപ്പറേഷൻ ഷോപ്പ് ജീവനക്കാർക്കുള്ള മിഡ് കരിയർ പരിശീലന പരിപാടിയായ സമീക്ഷയ്ക്ക് തുടക്കമായി.കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ ഷോപ്പ് ജീവനക്കാർക്കു വേണ്ടി ഇൻ്റേണൽ ആഡിറ്റ് വിഭാഗത്തിലെ റിസോഴ്സ് ഡവലപ്പ്മെൻ്റ് ടീം സംഘടിപ്പിക്കുന്ന മിഡ് കരിയർ പരിശീലന പരിപാടിയ്ക്കു (സമീക്ഷ) തുടക്കമായി.

പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം കോർപ്പറേഷൻ ചെയർപേഴ്സൺ ആൻ്റ് മാനേജിംഗ് ഡയറക്ടർ ശ്രീമതി. ഹർഷിത അത്തല്ലൂരി ഐ.പി എസ്. നിർവഹിച്ചു. ബീവറേജസ് ഷോപ്പ് ജീവനക്കാർക്കുള്ള നൈപുണ്യ വികസനത്തിനു വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ഈ പരിശീലന പരിപാടി എല്ലാ വ്യാഴാഴ്ചയും കേരള സർവകലാശാല കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന സെൻ്റർ ഫോർ ട്രൈയിനിംഗ് ഇൻ ഫിനാൻഷ്യൽ മാനേജ്മെൻ്റ് വിഭാഗത്തിലാണ് നടക്കുന്നത്..


AWARENESS PROGRAMME AGAINST DRUG ABUSE BY BEVCO

മയക്കുമരുന്നിന് എതിരായുള്ള പോരാട്ടത്തിൽ പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുകയും പ്രചോദനം നൽകുകയും ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടി KSBC Staff അണിയിച്ചൊരുക്കുന്ന Drugs End All Dreams (DEAD) എന്ന ഹ്രസ്വ ചിത്രത്തിന്റെ Premier Show release 01.06.2025 ന് KSBC ചെയർപേഴ്സൺ & മാനേജിങ്ങ് ഡയറക്ടർ ശ്രീമതി ഹർഷിത അട്ടല്ലൂരി IPS കൊല്ലത്തെ ശ്രീ നാരായണ സാംസ്കാരിക സമുച്ചയത്തിൽ വച്ച് നിർവഹിച്ചു.

ശ്രീമതി തനൂജ സി. തമ്പി സ്വാഗത പ്രസംഗം നിർവഹിക്കുകയും, പത്തനംതിട്ട വെയർഹൗസ് മാനേജർ ശ്രീമതി റിഞ്ചു വി അദ്ധ്യക്ഷ സ്ഥാനം വഹിക്കുകയും ചെയ്തു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രീമതി കിരൺ നാരായണൻ, പ്രശസ്ത കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ, കൊല്ലം അസിസ്റ്റന്റ് എക്സ്സൈസ് കമ്മിഷണർ ശ്രീ വി. സി. ബൈജു എന്നിവർ ആശംസ പ്രസംഗം നടത്തിയ ഈ ചടങ്ങിൽ ശ്രീ സിൽവർ എസ് കൃതജ്ഞത രേഖപ്പെടുത്തി.

കൊല്ലം വെയർഹൗസിലെ Assistant Shyam V R ആണ് ഇതിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. A K മാരൂർ ആണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. KSBC യിലെ Staff അംഗങ്ങളായ അനൂപ് ടി. വി., സിൽവർ എസ്., മൻസൂർ എം., ശ്യാം വി. ആർ., ശ്യാംദാസ് ഡി., അനൂബ് വി. രാജ്, അൽസിങ് വിബ്ജിയോർ നാഥ് എന്നിവരാണ് ഇതിന്റെ നിർമ്മാതാക്കൾ. അതുപോലെ Short Film ന്റെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത KSBC യിലെ ജീവനക്കാർ തന്നെയാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.


Empowering Women: KSBC Thrippunithura Warehouse Celebrates International Women's Day in Their Own Unique Way.